ന്യൂഡല്‍ഹി:കേരളമടക്കം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് (ഐ.എസ്) അടക്കമുള്ള ഭീകര സംഘടനകള്‍ പിടിമുറുക്കുന്നതായി കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. സമീപ കാലത്ത് ഐ.എസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ എജന്‍സി (എന്‍.ഐ.എ) 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 122 പേരെ അറസ്റ്റ് ചെയ്തു.
കേരളത്തില്‍ ഐ.എസ് സാന്നിധ്യം സജീവം: ദക്ഷിണേന്ത്യയില്‍ അറസ്റ്റിലായത് 122 പേർ - തീവ്രവാദം
സമീപ കാലത്ത് ഐ.എസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ എജന്‍സി (എന്‍.ഐ.എ) 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളം, കര്‍ണാടക, തമിഴ്നാട് ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 122 പേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.
കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഐഎസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഐ.എസ് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതിനാല്‍ തന്നെ സൈബര്‍ ഇടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഘടനകളുടെ പ്രവര്‍ത്തന രീതിയെ കുറിച്ചും വിദേശ സാമ്പത്തിക സ്രോതസിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, ലെവന്‍റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്- സിറിയ, ഡെയ്ഷ്, ഖൊറാസാൻ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ്, ഐ.എസ്.ഐ.എസ് വിലയത്ത് ഖൊറാസാൻ, ഷാം-ഖൊറാസാൻ (ഐ.എസ്.ഐ.എസ്-കെ) തുടങ്ങി എല്ലാ സംഘടനകളുടെ പ്രവര്‍ത്തനം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളായി കണ്ട് 1967 ലെ ആക്ട് പ്രകാരം സര്‍ക്കാര്‍ നിരോധിച്ചതാണെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.