കാസർകോട്: ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണവുമായി രണ്ട് പേർ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിൽ. കാസർഗോഡ് മേൽപ്പറമ്പ സ്വദേശികളായ ഫൈസൽ ,മുഗു സ്വദേശി മുഹമ്മദ് ഷുഹൈബ് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.
മംഗളൂരുവിൽ ഒരു കോടിയുടെ സ്വർണം പിടികൂടി - mangalore airport
ഷാർജയിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികൾ പിടിയിൽ
മംഗളൂരുവിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
ഇവരിൽ നിന്ന് 1.09 കോടി രൂപ വില വരുന്ന 2.154 കിലോ സ്വർണം പിടികൂടി. പശ രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കടത്തിയത്. ഷാർജയിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇരുവരും എത്തിയത്.