കേരളം

kerala

ETV Bharat / jagte-raho

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു - gold smuggling

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സംഘം ചോദ്യം ചെയ്തത്

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു

By

Published : Jun 29, 2019, 3:20 PM IST

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിൽ ഡിആർഐ അറസ്റ്റ് ചെയ്ത സംഘം നാല് മാസത്തിനിടെ 86 തവണ സ്വർണം കടത്തിയെന്ന് സിബിഐ. എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്രയും തവണ സ്വർണം കടത്തിയതെന്നും സിബിഐ കണ്ടെത്തി. സ്വർണ കടത്ത് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സ്വർണ കടത്ത് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ചോദ്യം ചെയ്തത്.

കസ്റ്റംസ് ഇന്‍റലിജൻസ് ഡി ബാച്ചിലെ 5 ഉദ്യോഗസ്ഥരെയാണ് സംഘം ചോദ്യം ചെയ്തത്. നേരത്തേ കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് പുറമേ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് സിബിഐക്ക് വ്യക്തമായിട്ടുണ്ട്. ഡ്യൂട്ടി ഷിഫ്ട്, സൂപ്രണ്ടിന്‍റെ ഇടപെടലുകൾ എന്നിവ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കേസിൽ ഡിആർഐക്ക് സമാന്തരമായി സിബിഐയും കേസ് അന്വേഷിക്കുകയാണ്. അഭിഭാഷകനായ ബിജുവും സംഘവും സ്വർണം കടത്തുമ്പോൾ എക്സ് റേ പോയിന്‍റിൽ എല്ലാത്തവണയും സൂപ്രണ്ട് രാധാകൃഷ്ണന്‍റെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളിലുണ്ട്. അതിൽ നിന്നു തന്നെ ഇദ്ദേഹത്തിന്‍റെ സഹായം ലഭിച്ചുവെന്ന കാര്യം വ്യക്തമാണ്. എന്നാൽ രാധാകൃഷ്ണന്‍റെ വീട്ടിൽ സിബിഐ നടത്തിയ പരിശോധനകളിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details