ബലാത്സംഗത്തിനു ശേഷം 60കാരിയെ കൊല്ലാൻ ശ്രമിച്ചു; പ്രതി പിടിയിൽ - WCD Ministry
സോറാം സ്വദേശിയായ ലാൽറിന്നുന്നാജ് ലാൽ ഫക്‌സുവാലയാണ് അറസ്റ്റിലായത്
![ബലാത്സംഗത്തിനു ശേഷം 60കാരിയെ കൊല്ലാൻ ശ്രമിച്ചു; പ്രതി പിടിയിൽ Panaji Rape Crimes Against Humanity WCD Ministry ബലാത്സംഗത്തിനു ശേഷം 60 കാരിയെ കൊല്ലാൻ ശ്രമിച്ചു; പ്രതി പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5446079-772-5446079-1576911207033.jpg)
പനാജി:വടക്കൻ ഗോവയിലെ അഞ്ജുനയിൽ 60കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 22കാരനെ അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച്ച രാത്രിയാണ് സംഭവം. മിസോറാം സ്വദേശിയായ ലാൽറിന്നുന്നാജ് ലാൽ ഫക്‌സുവാലയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
സ്‌ത്രീയുടെ വീടിനടുത്തുള്ള ഒരു റെസ്റ്റോറന്‍റിൽ വെയിറ്ററായി ജോലി ചെയ്യുന്നയാളാണ് പ്രതി. യുവതിയുടെ വീട്ടിൽ പ്രവേശിച്ച് ബലാത്സംഗം ചെയ്യുകയും തലയിണ ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സമയത്ത് അതേ റെസ്റ്റോറന്‍റിൽ ജോലി ചെയ്യുകയായിരുന്ന മറ്റ് വെയിറ്റർമാർ ശബ്‌ദം കേട്ട് ഓടിയെത്തി. അങ്ങനെയാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ പി സി 376 (ബലാത്സംഗം), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരം അഞ്ജുന പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.