ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 16 വയസുകാരിയെ രണ്ടുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സൽമാൻ, പർവെയ്‌സ് എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു.
16 വയസുകാരിയെ രണ്ടുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു - 16 years girl rape
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി എസ്എച്ച്ഒ അറിയിച്ചു.

വ്യാഴാഴ്‌ച വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി കടയിൽ പോയതായിരുന്നു പെൺകുട്ടി. ഇവിടെ വെച്ചാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയെ വെള്ളിയാഴ്‌ച കണ്ടെത്തിയെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അനിൽ കപർവാൻ പറഞ്ഞു. പൊലീസ് അന്വേഷണമാണ് പെൺകുട്ടിയെ രക്ഷിക്കാൻ കാരണമായതെന്ന് എസ്എച്ച്ഒ പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡ് (ഐപിസി) ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് 20 വയസ് പ്രായമുള്ള പ്രതികൾക്കെതിരെ കേസെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചതായി എസ്എച്ച്ഒ അറിയിച്ചു.