ജാർഗണ്ഡിൽ അഞ്ചു നക്‌സലുകൾ അറസ്‌റ്റിൽ - ജാർഗണ്ഡിൽ നക്‌സലുകൾ അറസ്‌റ്റിൽ
അറസ്‌റ്റിലായവരിൽ നിന്ന് റൈഫിൾ, പിസ്‌റ്റൾ എന്നിവ കണ്ടെടുത്തു.
ജാർഗണ്ഡിൽ അഞ്ചു നക്‌സലുകൾ അറസ്‌റ്റിൽ
റാഞ്ചി: ജാർഗണ്ഡിലെ ഗുംല ജില്ലയിൽ അഞ്ചു നക്‌സലുകൾ അറസ്‌റ്റിൽ. വിവിധ ആയുധങ്ങളുൾപ്പെടെ പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ത്രിതിയ പ്രസ്‌തുതി കമ്മിറ്റിയിൽപ്പെട്ടവരാണിവരെന്നും റൈഫിൾ, പിസ്‌റ്റൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായും വ്യാപാരികളിൽ നിന്ന് കള്ളപ്പണം വാങ്ങി വെളുപ്പിക്കുന്നതിൽ പങ്കാളികളാണിവരെന്നും പൊലീസ് അധികൃതർ അറിയിച്ചു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർ രക്ഷപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി.