എറണാകുളം: മാമലകണ്ടം കരയിൽ കാരിയാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ വാറ്റ് ചാരായം പിടിച്ചു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സാജൻ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡിലാണ് വാറ്റ് ചാരായം പിടിച്ചത്. ഇതിനോടെപ്പം ചരായം വാറ്റുന്നതിനുള്ള 260 ലിറ്റർ വാഷും കണ്ടെടുത്തു.
എറണാകുളം മാമലകണ്ടത്ത് നിന്നും വാറ്റ് ചാരായം പിടിച്ചു - mamlakandam
കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സാജൻ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡിലാണ് വാറ്റ് ചാരായം പിടിച്ചത്.
എറണാകുളം മാമലകണ്ടത്ത് നിന്നും വാറ്റ് ചാരായം പിടിച്ചു
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മലയോര മേഖലകൾ കേന്ദ്രീകരിച്ച് ചാരായം വാറ്റ് സംഘങ്ങൾ സജീവമായിട്ടുള്ളതായി എക്സൈസ് ഇന്‍റലിജൻസിന് വിവരം ലഭിച്ചിച്ചിട്ടുള്ള സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്‌ഡിൽ പ്രിവന്‍റീവ് ഓഫീസർ എൻ.എ മനോജ് (ഇന്‍റലിജൻസ് ബ്യൂറോ, എറണാകുളം) സിവിൽ എക്സൈസ് ഓഫീസർമാരായ, എൽദോ കെ സി, ഇയാസ് പി.പി,ബേസിൽ കെ, തോമസ് എന്നിവർ പങ്കെടുത്തു.