കേരളം

kerala

ETV Bharat / jagte-raho

പാലക്കാട് നിന്ന് പിടികൂടിയ ഹാഷിഷ് ഓയില്‍; വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് പൊലീസ് - foreign countries

വിശാഖപട്ടണത്തിനടുത്ത് പാടേരു എന്ന സ്ഥലത്ത് വലിയ തോതില്‍ ഹാഷിഷ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതായി അന്വേഷണ സംഘം.

പാലക്കാട് ഹാഷിഷ് ഓയില്‍ വേട്ട

By

Published : Aug 6, 2019, 1:49 PM IST

പാലക്കാട്: വാഹന പരിശോധനക്കിടെ പാലക്കാട് നിന്ന് പിടിച്ചെടുത്ത 24 കിലോ ഹാഷിഷ് ഓയില്‍ മാലിദീപ് വഴി വിദേശത്തേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ജൂലൈ മുപ്പത്തിയൊന്നിനാണ് പാലക്കാട്-പൊള്ളാച്ചി റോഡിന് സമീപം നോമ്പിക്കോട് നടത്തിയ വാഹന പരിശോധനയില്‍ ഇടുക്കി സ്വദേശി അനൂപ് ജോര്‍ജ് 24 കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലാകുന്നത്. വിശാഖപട്ടണത്ത് നിന്ന് കാറിന്‍റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. വിശാഖപട്ടണത്തിനടുത്ത് പാടേരു എന്ന സ്ഥലത്ത് വലിയ തോതില്‍ ഹാഷിഷ് ഓയില്‍ ഉല്‍പാദിക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ ഇടുക്കി സ്വദേശികളാണെന്നും സൂചന ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.

ABOUT THE AUTHOR

...view details