ചെന്നൈ: നവജാത ശിശുവിനെ മദ്യലഹരിയില്‍ എറിഞ്ഞുകൊന്ന പിതാവ് അറസ്റ്റില്‍. ദിണ്ടിഗല്‍ ജില്ലയിലെ തമ്പാട്ടി ഒറ്റന്‍സതിരം സ്വദേശിയായ മണികണ്ഠന്‍ (33)ആണ് അറസ്റ്റിലായത്. നവംബര്‍ 23നാണ് മണികണ്ഠന്‍റെ ഭാര്യ നാഗലക്ഷമി (24) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഭാര്യ 500 രൂപ ഇയാള്‍ക്ക് നല്‍കി. കൂടുതല്‍ പണം നല്‍കാന്‍ വിസമ്മതിച്ച ഭാര്യയുമായി ഇയാള്‍ കലഹിക്കുകയും കുഞ്ഞിനെ ചുമരിലേക്ക് ഏടുത്ത് എറിയുകയുമായിരുന്നു. കുഞ്ഞ് തല്‍ക്ഷണം മരിച്ചു.
നവജാത ശിശുവിനെ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റില്‍ - After boozing, Man killed his one-month-old daughter by throwing her into the wall
കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെടുകയായിരുന്നു
കുഞ്ഞ് മരിച്ചെന്ന് ഉറപ്പായതോടെ ഇയാള്‍ അടുത്തുള്ള ശ്മശാനത്തില്‍ എത്തി സംസ്കാരം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് നല്‍കാനായി വന്നവരാണ് കുഞ്ഞ് വീട്ടിലില്ലെന്ന് മനസിലാക്കിയത്. ഉദ്യോഗസ്ഥരും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ടതായി വ്യക്തമായതെന്ന് ഒറ്റന്‍സതിരം പൊലീസ് വ്യക്തമാക്കി.
ഇതോടെ സ്ഥലത്തെത്തിയ ഡി.എസ്.പി സീമൈസാമി, സര്‍ക്കാര്‍ ഡോക്ടര്‍ സതീഷ് കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണികണ്ഠനോട് കുട്ടിയുടെ ശരീരം സംസ്കരിച്ച സ്ഥലം കാണിച്ച് തരാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം മാതാവിന്‍റെ സഹായത്തോടെ കുഞ്ഞിനെ സംസ്കരിച്ചു. കുട്ടിയെ കൊലപ്പെടുത്തിയതിന് മണികണ്ഠനേയും കുറ്റം മറച്ച് വച്ചതിന് നാഗലക്ഷ്മിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.