ന്യൂഡല്‍ഹി:വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്‍റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എ.എ.പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡ്യൂട്ടി മെട്രോ പോറിറ്റന്‍ മജിസ്ട്രേറ്റ് വിനോദ് കുമാര്‍ ഗൗതമാണ് ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ താഹിര്‍ ഹുസൈന്‍റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയതത്.
ഡല്‍ഹി കലാപം; താഹിര്‍ ഹുസൈനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - വടക്ക്-കിഴക്കന്‍ ഡല്‍ഹി
ഡ്യൂട്ടി മെട്രോ പോറിറ്റന്‍ മജിസ്ട്രേറ്റ് വിനോദ് കുമാര്‍ ഗൗതമാണ് ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ താഹിര്‍ ഹുസൈന്‍റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയതത്.
ഡല്‍ഹി കലാപം; താഹിര്‍ ഹുസൈനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കേസില്‍ അന്വേഷണത്തിന് സഹകരിക്കാമെന്നും കീഴടങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ എ.എ.പി പുറത്താക്കിയിരുന്നു. ചന്ദ് ബാഗ് പ്രദേശത്തെ വീടിനടുത്തുള്ള അഴുക്കുചാലിൽ മരിച്ച നിലയിൽ അങ്കിത് ശര്‍മ്മയെ കണ്ടെത്തിയത്. ശര്‍മ്മയുടെ പിതാവിന്‍റെ പരാതിയിലാണ് ഹുസൈനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി 24നാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടി പുറപ്പെട്ടത്.