കേരളം

kerala

ETV Bharat / jagte-raho

രേഖകളില്ലാത്ത ഒരു കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍ - ഒരു കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍

ജങ്‌പുര മെട്രോ സ്‌റ്റേഷനില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും സി.ഐ.എസ്.എഫിന്‍റെ പിടിയിലായത്

ഒരു കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍

By

Published : Oct 25, 2019, 10:08 AM IST

ന്യൂഡല്‍ഹി : രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ഒരു കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍. ഒരു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയുമാണ് സി.ഐ.എസ്.എഫ് ഇന്ന് രാവിലെ പിടികൂടിയത്. ഡല്‍ഹി മെട്രോയില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും ജങ്‌പുര മെട്രോ സ്‌റ്റേഷനിലാണ് അറസ്‌റ്റിലായത്. മെട്രോ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിനിടെ സ്‌കാനിങ് മെഷീനിലൂടെ ബാഗ് കടത്തിവിട്ടപോഴാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും തടഞ്ഞുനിര്‍ത്തിയ സിഐഎസ്‌ഫ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ വിവരം അറിച്ചു. ഇരുവരെയും ഇന്‍കം ടാക്‌സ്‌ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്

ABOUT THE AUTHOR

...view details