കേരളം

kerala

ETV Bharat / jagte-raho

ഐഐടി വിദ്യാർഥിനിയുടെ മരണ കാരണം; മതപരമായ വിവേചനമാക്കി മാറ്റരുതെന്ന് കുടുംബം - ഐ.ഐ.ടി വിദ്യാർഥിനിയുടെ മരണം

സംഭവത്തെ മതപരമായ വിവേചനം മാത്രമായി ഒതുക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ആത്മഹത്യ ചെയ്‌ത ഫാത്തിമയുടെ സഹോദരി ഐഷ ലത്തീഫ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ഐ.ഐ.ടി വിദ്യാർഥിനിയുടെ മരണം; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം

By

Published : Nov 14, 2019, 4:23 PM IST

Updated : Nov 14, 2019, 7:11 PM IST

കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന ആരോപണവുമായി കുടുംബം. മരണത്തിന് കാരണക്കാരായവരിലേക്ക് അന്വേഷണങ്ങൾ നീളാതെ മതപരമായ വിവേചനങ്ങളിലേക്ക് മാത്രം സംഭവത്തെ ഒതുക്കുകയാണെന്ന് ആത്മഹത്യ ചെയ്‌ത ഫാത്തിമയുടെ സഹോദരി ഐഷ ലത്തീഫ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ഐഐടി വിദ്യാർഥിനിയുടെ മരണ കാരണം; മതപരമായ വിവേചനമാക്കി മാറ്റരുതെന്ന് കുടുംബം

ക്യാമ്പസിൽ ഫാത്തിമയ്‌ക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ ഫാത്തിമ ആത്മഹത്യ ചെയ്യില്ല. ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭൻ കുട്ടികളെ മാനസികമായി ഉപദ്രവിക്കാറുണ്ടായിരുന്നതായി മുൻപ് ഫാത്തിമ പറഞ്ഞിരുന്നതായും സഹോദരി പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഫാത്തിമയുടെ മൊബൈലിൽ ഫോണിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത് സഹോദരി ഐഷയായിരുന്നു. ഇതിനു പിന്നാലെയാണ് മരണം സംബന്ധിച്ച ദുരൂഹതകൾ പുറത്തറിയുന്നത്. മരണത്തിൽ ഒന്നിലധികം അധ്യാപകർക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ മരണപ്പെടുന്നതിന് മുൻപ് ഫാത്തിമ എഴുതിവച്ച മുഴുവൻ കാര്യങ്ങളും കുടുംബം പുറത്തുവിട്ടിട്ടില്ല.

വരുംദിവസങ്ങളിൽ ചെന്നൈയിൽ എത്തി തെളിവുകൾ ഉൾപ്പെടെ നല്‍കി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഗവർണർക്കും പരാതി നൽകുമെന്നും വാർത്താസമ്മേളനം വിളിക്കുമെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞു. മകളുടെ മരണം ആത്മഹത്യ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. സഹപാഠികളും അധ്യാപകരും പറഞ്ഞ അറിവ് മാത്രമാണ് ഉള്ളത്. അതിൽ പലതും പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ്. തമിഴ്‌നാട് പൊലീസിന്‍റെ അന്വേഷണത്തിൽ ഒരു ശതമാനം പോലും തൃപ്‌തി ഇല്ലെന്നും പിതാവ് പറഞ്ഞു.

ഓൾ ഇന്ത്യ ഐ.ഐ.ടി എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ ഫാത്തിമയെ ഈമാസം എട്ടിനാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Last Updated : Nov 14, 2019, 7:11 PM IST

ABOUT THE AUTHOR

...view details