കേരളം

kerala

ETV Bharat / jagte-raho

2.9 കോടി ഇന്ത്യക്കാരുടെ വ്യക്തവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ഉദ്യോഗര്‍ഥികളുടെ വിദ്യാഭാസ യോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, മേല്‍വിലാസം തുടങ്ങിയ എല്ലാ സ്വകാര്യ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് സൈബര്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായ സൈബിള്‍ കണ്ടെത്തല്‍.

2.9 കോടി ഇന്ത്യക്കാരുടെ വ്യക്തവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്  ഇന്ത്യക്കാരുടെ വ്യക്തവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്  വ്യക്തവിവരങ്ങള്‍  Cyber criminals  dark web
2.9 കോടി ഇന്ത്യക്കാരുടെ വ്യക്തവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

By

Published : May 24, 2020, 2:50 PM IST

ന്യൂഡല്‍ഹി: തൊഴില്‍ അന്വേഷികളായ 2.9 കോടി ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ സൈബര്‍കുറ്റവാളികള്‍ ഡാര്‍ക്ക് വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗര്‍ഥികളുടെ വിദ്യാഭാസ യോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, മേല്‍വിലാസം തുടങ്ങിയ എല്ലാ സ്വകാര്യ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് സൈബര്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായ സൈബിള്‍ കണ്ടെത്തല്‍. മുമ്പും ചോര്‍ത്തലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ഒരാളുടെ വ്യക്തിവിവരം പൂര്‍ണമായും ചോര്‍ത്തുന്നത് സംഭവിച്ചിട്ടില്ലെന്നും ഇത് അതീവ സുരക്ഷ പ്രശ്‌നമാണെന്നും സൈബിള്‍ ചൂണ്ടികാട്ടി. ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളും സൈബിള്‍ പുറത്ത് വിട്ടു. രാജ്യത്തെ മുന്‍നിര കമ്പനികളുടെ ഫോള്‍ഡറുകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൈബിള്‍ പറയുന്നത്.

ABOUT THE AUTHOR

...view details