ചെന്നൈ വിമാനത്താവളത്തില്‍ 1.7 കോടിയുടെ സ്വര്‍ണം പിടികൂടി - ചെന്നൈ വിമാനത്താവളം
സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒന്‍പത് പേര്‍ പിടിയിലായി. ഇവരുടെ അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്
ചെന്നൈ
ചൈന്നൈ:ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.7 കോടി മൂല്യം വരുന്ന 2.678 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് വിദേശികളെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. പിടിയിലായവര്‍ കൊളംബോ,സിംഗപ്പൂര്‍, ദുബായ് സ്വദേശികളാണ്. ഇവരില്‍ നിന്ന് ലാപ്ടോപ്പുകളും, വിദേശ നിര്‍മിത സിഗരറ്റുകളും പിടിച്ചെടുത്തു.