കേരളം

kerala

ETV Bharat / jagte-raho

യുവാവിനെ സിപിഎം നേതാവ് ആക്രമിച്ച സംഭവം; ഓട്ടോറിക്ഷ കസ്‌റ്റഡിയില്‍ - തിരുവനന്തപുരം വാര്‍ത്തകള്‍

പാറശാല സ്വദേശിയായ സെന്തിൽ റോയിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പാറശാല നടുതോട്ടം ബ്രാഞ്ച് സെക്രട്ടറിയായ നടുതോട്ടം പ്രദീപും സംഘവും ചേർന്ന് മര്‍ദിക്കുകയും ശരീരത്തിലൂടെ ഓട്ടോ കയറ്റുകയും ചെയ്‌തത്.

CPM leader's attack in parasala  thiruvananthapuram cpm latest news  തിരുവനന്തപുരം വാര്‍ത്തകള്‍  പാറശാല സിപിഎം
യുവാവിനെ സിപിഎം നേതാവ് ആക്രമിച്ച സംഭവം; ഓട്ടോറിക്ഷ കസ്‌റ്റഡിയില്‍

By

Published : Jan 3, 2020, 6:17 PM IST

തിരുവനന്തപുരം: നോക്കുകൂലി നൽകാത്തതിന്‍റെ പേരില്‍ യുവാവിനെ സിപിഎം നേതാവും സംഘവും മർദ്ദിക്കുകയും, ശരീരത്തിൽ ഓട്ടോറിക്ഷ കയറ്റുകയും ചെയ്‌ത സംഭവത്തിൽ ഓട്ടോറിക്ഷ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചിവിള സ്വദേശി വാവ എന്ന് വിളിക്കുന്ന ബിബിന്‍റെ ഓട്ടോറിക്ഷയാണ് കസ്റ്റഡിയിലെടുത്തത്.

പാറശാല സ്വദേശിയായ സെന്തിൽ റോയിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പാറശാല നടുതോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ നടുതോട്ടം പ്രദീപും സംഘവും ചേർന്ന് മര്‍ദിച്ചത്. സംഭവത്തില്‍ പ്രദീപിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിലെ മറ്റ് മൂന്നു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുണ്ട്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സെന്തിൽ റോയി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details