കേരളം

kerala

ETV Bharat / jagte-raho

കാട്ടാക്കടയിൽ ദമ്പതികള്‍ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ - ഓട്ടോറിക്ഷ തൊഴിലാളി

അഞ്ച് മാസം മുൻപ് താമസമായ കാട്ടാക്കട ചാക്കാട്ടുകുളം വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രന്‍റെ വാടകവീട്ടിലാണ് ആത്മഹത്യ നടന്നത്. ഇരുവരും പുനർവിവാഹിതരും ഓട്ടോറിക്ഷ തൊഴിലാളികളുമാണ്

തിരുവനന്തപുരം  trivandrum  Died by hanging  death  Kattakada thiruvananthapuram  ഓട്ടോറിക്ഷ തൊഴിലാളി  പുനർവിവാഹിത
കാട്ടാക്കടയിൽ ദമ്പതികൾ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By

Published : Jun 14, 2020, 7:05 PM IST

Updated : Jun 14, 2020, 8:54 PM IST

തിരുവനന്തപുരം: കാട്ടാക്കട കീഴ്വാണ്ടൂരിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ ഊരുട്ടമ്പലം സ്വദേശികളായ രഞ്ജു, പ്രമീള എന്നിവരാണ് മരിച്ചത്. ഇരുവരും പുനർവിവാഹിതരും ഓട്ടോറിക്ഷ തൊഴിലാളികളുമാണ്.
അഞ്ച് മാസം മുൻപ് താമസമായ കാട്ടാക്കട ചാക്കാട്ടുകുളം വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രന്‍റെ വാടകവീട്ടിലാണ് തൂങ്ങിമരണങ്ങൾ നടന്നത്. വീടിന്‍റെ അടുക്കള ഭാഗത്ത് ഇരുവരുടെ മൃതദേഹവും അടുത്തായി തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. കാട്ടാക്കട സിഐ ബിജു കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് തുടർന്നുള്ള നടപടികൾ പൂർത്തിയാക്കിയത്. പ്രഥമദൃഷ്ട്യാ ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. കൂടാതെ വീടിന്‍റെ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ പരിശോധനക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.

കാട്ടാക്കടയിൽ ദമ്പതികള്‍ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Last Updated : Jun 14, 2020, 8:54 PM IST

ABOUT THE AUTHOR

...view details