ചെന്നൈ: തമിഴ്‌നാട് മൊഗപ്പെയർ നിവാസിയായ ഇരുപതുകാരിയോട് മോശമായി പെരുമാറിയതിന് പൊലീസുകാരൻ അറസ്‌റ്റിൽ. എംജിആർ നഗർ പൊലീസ് സ്‌റ്റേഷനിലെ ചീഫ് കോൺസ്‌റ്റബിളായ രാജു ആണ് അറസ്‌റ്റിലായത്.
വടപളണിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയോടാണ് പൊലീസുകാരൻ മോശമായി പെരുമാറിയത്. രാത്രി ജോലി കഴിഞ്ഞ് വടപളണി റോഡിനടുത്തുള്ള ബസ് സ്‌റ്റോപ്പിൽ ബസിനായി കാത്തിരിക്കുമ്പോഴാണ് സംഭവം നടന്നത്.
മദ്യപിച്ച് വാഹനമോടിച്ച് വന്ന് പൊലീസുകാരൻ ബസിനായി കാത്തുനിന്ന യുവതിയോട്, 'ബസ് വൈകി, അതിനാൽ എന്നോടൊപ്പം ബൈക്കിൽ വരാൻ പറഞ്ഞു'. യുവതി വിസമ്മതിച്ചപ്പോൾ, യുവതിയോട് മോശമായി പെരുമാറി. ഭയന്ന യുവതി അവിടെ നിന്ന് മാറാൻ ശ്രമിച്ചപോൾ ഇയാൾ പിൻതുടർന്നു. ഇത് കണ്ടുനിന്ന വഴിയാത്രക്കാർ പൊലീസുകാരനെ ആക്രമിച്ചു. വിവരമറിഞ്ഞ് അവിടെയെത്തിയ വടപളണി പൊലീസ് മദ്യപിച്ച വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു