കേരളം

kerala

ETV Bharat / jagte-raho

പോത്തുകല്ല് മുണ്ടേരിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു - malappuram news

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മൂത്തേടത്ത് മുജീബ് റഹ്മാനാണ് കുത്തേറ്റത്

പോത്തുകല്ല് മുണ്ടേരിയിൽ സംഘർഷം . ഒരാൾക്ക് കുത്തേറ്റു  Clash in Pothukallu Munderi  പോത്തുകല്ല് മുണ്ടേരിയിൽ സംഘർഷം  മലപ്പുറം  മലപ്പുറം വാർത്തകൾ  malappuram news  പോത്തുകല്ല് മുണ്ടേരി വാർത്തകൾ
പോത്തുകല്ല് മുണ്ടേരിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

By

Published : Jan 18, 2021, 2:14 AM IST

Updated : Jan 18, 2021, 5:17 AM IST

മലപ്പുറം: പോത്തുകല്ല് മുണ്ടേരിയിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മൂത്തേടത്ത് മുജീബ് റഹ്മാനാണ് കുത്തേറ്റത്. മേലേ മുണ്ടേരി നാരങ്ങാ പൊയിലാലാണ് സംഭവം. പോത്തുകല്ല് മൂന്നാം വാർഡ് ഗ്രാമ സഭയിലുണ്ടായ വാക്ക് തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. കുത്തേറ്റ് കൈ ഞരമ്പ് മുറിഞ്ഞ ഇയാളെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പി വി അൻവർ എം എൽ എ യെ തടഞ്ഞതുമായി ബന്ധപ്പെട്ട് സി പി എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഒരു മാസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

പോത്തുകല്ല് മുണ്ടേരിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
Last Updated : Jan 18, 2021, 5:17 AM IST

ABOUT THE AUTHOR

...view details