കേരളം

kerala

ETV Bharat / jagte-raho

കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; പീഡനമെന്ന് സംശയം - കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം

വീടിന് മുന്നില്‍ മാതാപിതാക്കള്‍ക്ക് അപരിചിതനായ ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിന് ശേഷമാണ് ഇവരെ കാണാതായത്.

body of woman found in Bihar rape case in bihar latest news rape case in india latest news ബിഹാരില്‍ യുവതിക്ക് പീഡനം കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം ബിഹാര്‍ പീഡനം
കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം: പീഡനമെന്ന് സംശയം

By

Published : Dec 3, 2019, 3:11 PM IST

ബക്‌സാര്‍: ഹൈദരാബാദിലെ വെറ്റിനറി ഡോക്‌ടറുടെ കൊലപാതകത്തിന് പിന്നാലെ ബിഹാറിലും യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബക്‌സാര്‍ ജില്ലയിലാണ് സംഭവം. വെടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. അതിന് ശേഷമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്. കൊലപ്പെടുത്തുന്നതിന് മുന്‍പ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സംശയം.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ തിങ്കളാഴ്‌ച പൊലസിനെ സമീപിച്ചിരുന്നു. വീടിന് മുന്നില്‍ മാതാപിതാക്കള്‍ക്ക് അപരിചിതനായ ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിന് ശേഷമാണ് ഇവരെ കാണാതായത്. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details