കേരളം

kerala

ETV Bharat / jagte-raho

മാല പൊട്ടിക്കാൻ ശ്രമിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ - പെരിങ്ങമ്മല ജവഹർ കോളനി

പെരിങ്ങമ്മല ജവഹർ കോളനിയിൽ അൻസിൽ (20) ആണ് അറസ്റ്റിലായത്.

chain snatcher  മാല പൊട്ടിക്കൽ  കിളിമാനൂർ  kilimanoor  തിരുവനന്തപുരം  പെരിങ്ങമ്മല ജവഹർ കോളനി  പ്രതി പിടിയിൽ
മാല പൊട്ടിക്കാൻ ശ്രമിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ

By

Published : Nov 30, 2020, 9:38 PM IST

തിരുവനന്തപുരം: മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച സംഘത്തിലെ പ്രതി പിടിയിൽ. പെരിങ്ങമ്മല ജവഹർ കോളനിയിൽ അൻസിൽ (20) ആണ് അറസ്റ്റിലായത്. കിളിമാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ താളിക്കുഴിയിൽ വച്ചായിരുന്നു സംഭവം.

സ്‌കൂട്ടിറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ സംഘം താളിക്കുഴിയിൽ വച്ച് മാല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് സംഘം രക്ഷപ്പെട്ടു. ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details