മുന്‍ ഡിജിഎഫ്‌ടിക്കെതിരെ അഴിമതി ആരോപണം; സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു - മുന്‍ ഡിജിഎഫ്‌ടി
സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നികുതി ഇനത്തില്‍ 20.26 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ടെര്‍മിനല്‍ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 2014-15 കാലയളവിലാണ് അഴിമതി നടത്തിയത്
ന്യൂഡല്‍ഹി:ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മുന്‍ ജോയിന്‍റ് ഡയറക്ടര്‍ എ.കെ സിംഗടക്കം നാല് പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നികുതി ഇനത്തില്‍ 20.26 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. സ്വകാര്യ കമ്പനി ഡയറക്ടര്‍മാരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ടെര്‍മിനല്‍ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 2014-15 കാലയളവിലാണ് അഴിമതി നടത്തിയത്. എ.കെ സിംഗിനെ കൂടാതെ അഹമ്മദാബാദിലെ ക്രിസ്റ്റല്‍ ക്രോപ്പ് പ്രൊട്ടക്ടര്‍മാരായ മോഹിത് കുമാർ ഗോയൽ, അങ്കുർ അഗർവാൾ, നന്ദ കിഷോർ അഗർവാൾ എന്നിവർക്കെതിരെയാണ് നടപടി. വാണിജ്യ മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് നടപടി. 2019 ജൂലൈ പതിനഞ്ചിനാണ് വാണിജ്യ മന്ത്രാലയം അനുമതി നൽകിയതെന്ന് സിബിഐ അറിയിച്ചു.