ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ മുതിരപ്പുഴയാറിന്‍റെ തീരത്തുനിന്ന് കഞ്ചാവ് ചെടികള്‍ നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് നശിപ്പിച്ചു. ലോക്ക് ഡൗണില്‍ മദ്യശാലകള്‍ പൂട്ടിയതോടെ ആളുകള്‍ മറ്റ് ലഹരികള്‍ ഉപയോഗിക്കുന്നത് വര്‍ധിക്കുകയാണ്. മിക്കവരും ആശ്രയിക്കുന്നത് കഞ്ചാവിനെയാണ്. കഞ്ചാവ് വലിക്കാന്‍ തെരഞ്ഞെടുക്കുന്നത് ആളൊഴിഞ്ഞ പുഴയോരങ്ങളും മറ്റ് പ്രദേശങ്ങളുമാണ്. അതുകൊണ്ട് തന്നെ ഇവര്‍ ഉപേക്ഷിക്കുന്ന വിത്തുകള്‍ ഇവിടെ മുളയ്ക്കും.
ഹൈറേഞ്ചിലെ പുഴയോരങ്ങളില്‍ കഞ്ചാവ് ചെടികള്‍
ലോക്ക് ഡൗണില്‍ മദ്യശാലകള്‍ പൂട്ടിയതോടെ ആളുകള്‍ മറ്റ് ലഹരികള്‍ ഉപയോഗിക്കുന്നത് വര്‍ധിക്കുകയാണ്. മിക്കവരും ആശ്രയിക്കുന്നത് കഞ്ചാവിനെയാണ്. കഞ്ചാവ് വലിക്കാന്‍ തെരഞ്ഞെടുക്കുന്നത് ആളൊഴിഞ്ഞ പുഴയോരങ്ങളും മറ്റ് പ്രദേശങ്ങളുമാണ്.
ഹൈറേഞ്ചിലെ പുഴയോരങ്ങളില്‍ കഞ്ചാവ് ചെടികള്‍ വളരുന്നു
ഇത് പലരും പിഴുത് കൊണ്ടുപോയി വളര്‍ത്തുന്നതായും സൂചനയുണ്ട്. മുമ്പും സമാനമായി രീതിയില്‍ ചെടികള്‍ കണ്ടെത്തിയിരുന്നു. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സി.ഐ എം.കെ പ്രസാദിന് ലഭിച്ച വിവരത്തിന്‍റ് അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടത്തിയത്. ആളൊഴിഞ്ഞ ഇത്തരം പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
Last Updated : May 16, 2020, 3:14 PM IST