പാക് ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ജവാന് പരിക്ക് - BSF soldier latest news
മെന്‍ധര്‍ കൃഷ്ണഗാട്ടി സെക്ടറില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
![പാക് ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ജവാന് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4853109-270-4853109-1571899409033.jpg)
ജമ്മു: പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് സൈനികന് പരിക്കേറ്റു. മെന്‍ധര്‍ കൃഷ്ണഗാട്ടി സെക്ടറില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണരേഖ മറികടന്ന് പാകിസ്ഥാന്‍ ഇതിന് മുമ്പും പലതവണ ആക്രമണം നടത്തിയിട്ടുണ്ട്. മെൻധറിലെ ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ചൊവ്വാഴ്ച വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു. പാക് ആക്രമണം തുടരുമെന്ന വിലയിരുത്തലിൽ അതിർത്തിയിലുടനീളം സേന അതീവ ജാഗ്രതയിലാണ്.