ഭാര്യാസഹോദരി ജുവൈരിയയെ തോട്ടില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിച്ച കേസിൽ പ്രതി പെരിന്തല്‍മണ്ണ അരക്കുപറമ്പ് വെല്ലടിക്കാട്ടില്‍ അബ്ദുറഹിമിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഭാര്യാസഹോദരിയെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ് - തെളിവുകള്‍
വീട്ടിലെ ആഭരണങ്ങള്‍ മോഷ്ടിച്ചത് അബ്ദുറഹിമാനാണന്ന് ജുവൈരിയക്ക് സംശയമുണ്ടായിരുന്നു. തനിക്ക് മോഷണത്തില്‍ പങ്കില്ലെന്ന് ബോധ്യപ്പെടുത്താന്‍ എന്ന ഭാവേന വിളിച്ചു വരുത്തിയാണ് പൂക്കാട്ടിരി പാങ്ങോട് പാലത്തില്‍ നിന്ന് ജുവൈരിയയെ തോട്ടിലേക്ക് തളളിയിട്ടത്.
കൊലക്കേസിലും മോഷണക്കുറ്റത്തിനും 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2015 ഓഗസ്റ്റ് ആറിനാണ് കൊലപാതകം. ഭാര്യസഹോദരിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച ശേഷം തെളിവു നശിപ്പിക്കാനാണ് ജുവൈരിയയെ കൊലപ്പെടുത്തിയത്. വീട്ടിലെ ആഭരണങ്ങള്‍ മോഷ്ടിച്ചത് അബ്ദുറഹിമാനാണന്ന് ജുവൈരിയക്ക് സംശയമുണ്ടായിരുന്നു. തനിക്ക് മോഷണത്തില്‍ പങ്കില്ലെന്ന് ബോധ്യപ്പെടുത്താന്‍ വിളിച്ചു വരുത്തിയാണ് പൂക്കാട്ടിരി പാങ്ങോട് പാലത്തില്‍ നിന്ന് ജുവൈരിയയെ തോട്ടിലേക്ക് തളളിയിട്ടത്. മരണം ഉറപ്പാക്കാന്‍ തോട്ടിലിറങ്ങിയ ശേഷം വെളളത്തില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേഹത്തണിഞ്ഞ ആഭരണങ്ങളും മൊബൈല്‍ഫോണും കൈക്കലാക്കിയ ശേഷം വിവസ്ത്രയാക്കി മൃതദേഹം തോട്ടില്‍ ഒഴുക്കുകയായിരുന്നു.
പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അബ്ദുറഹിമിനെതിരെ കേസുണ്ടായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതി മോഷണക്കേസിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.