തിരുവനന്തപുരം:സ്കൂളിൽ ഇൻഷർട്ട് ചെയ്ത് വന്നതിന് സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. വെമ്പായം നെടുവേലി ഹയർ സെക്കന്‍ററി സ്കൂളിലാണ് സംഭവം. സീനിയർ വിദ്യാർഥികൾ പ്സസ് വണ്‍ വിദ്യാർഥിയെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചാണ് മർദിച്ചത്. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാർ നോക്കി നിൽക്കെയാണ് മർദനമെന്നും ആരോപണമുണ്ട്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി - allegedly assaulted by a group of senior students
ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചാണ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചത്,സംഭവത്തിൽ അഞ്ച് സീനിയര്‍ വിദ്യാർഥികളെ സസ്പെന്‍റ് ചെയ്തു
പരിക്കേറ്റ വിദ്യാർഥിയെ രക്ഷിതാക്കളാണ് കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം സ്കൂളിൽ പോയ വിദ്യാർഥി കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ രക്ഷകർത്താക്കൾ സ്കൂളധികാരികൾക്കും വട്ടപ്പാറ പൊലീസിലും പരാതി നൽകി. അക്രമണത്തിന് നേതൃത്വം നൽകിയ 5 വിദ്യാർഥികളെ സ്കൂളിൽ നിന്നും താൽക്കാലികമായി സസ്പെന്‍റ് ചെയ്തതായി പ്രിൻസിപ്പൽ അനിത അറിയിച്ചു. സ്കൂൾ അധികൃതർ പരാതി നൽകിയാൽ റാഗിങിന് കേസെടുക്കുമെന്ന് വട്ടപ്പാറ പൊലീസ് പറഞ്ഞു.