യുപിയില്‍ യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങൾ കിണറിനുള്ളിൽ കണ്ടെത്തി - ഉത്തർപ്രദേശിൽ യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങൾ കിണറിനുള്ളിൽ കണ്ടെത്തി
മകളുടെ മരണത്തിൽ മരുമകന് പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നൽകി. മകളിൽ നിന്ന് ഒരു ലക്ഷം രൂപ അയാൾ ആവശ്യപ്പെട്ടിരുന്നതായും അമ്മ പൊലീസിനെ അറിയിച്ചു
![യുപിയില്‍ യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങൾ കിണറിനുള്ളിൽ കണ്ടെത്തി UP murder body found inside well Lalitpur district news Uttar Pradesh murder news two minor death in UP Woman death in UP dead bodies found inside well ഉത്തർപ്രദേശിൽ യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങൾ കിണറിനുള്ളിൽ കണ്ടെത്തി മൃതദേഹങ്ങൾ കിണറിനുള്ളിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7396698-818-7396698-1590754316252.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്‌പൂര്‍ ജില്ലയില്‍ സ്ത്രീയുടെയും രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തി. ഗുർഹ ഗ്രാമത്തിലെ മഹേഷ് അഹിർവാറിന്‍റെ ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാത്രി ഗ്രാമത്തിനടുത്തുള്ള കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മകളുടെ മരണത്തിൽ മരുമകന് പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നൽകി. മകളിൽ നിന്ന് ഒരു ലക്ഷം രൂപയും അയാൾ ആവശ്യപ്പെട്ടിരുന്നതായും അമ്മ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.