പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായ കേസിൽ പ്രതികളെ വിട്ടയച്ചത് പൊലീസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ച കൊണ്ടാണെന്ന് ബി.ജെ.പി. റെ തുടക്കം മുതൽ സി.പി.എം പ്രാദേശിക നേതാക്കളും ഒരു ഡി.വൈ.എഫ്.ഐ നേതാവും പ്രതികൾക്കു വേണ്ടി ഇടപെട്ടിരുന്നു. ഇവരുടെ സ്വാധീനം മൂലം പൊലീസ് കേസിലെ പല വസ്‌തുതകളും മറച്ചുവച്ചാണ് അന്വേഷണം നടത്തിയത്. ഇതോടൊപ്പം പ്രോസിക്യൂഷനും ഇരകൾക്കു വേണ്ടി വാദിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്‌ണകുമാര്‍ പറഞ്ഞു.
വാളയാർ കേസ് സി.പി.എമ്മും പ്രോസിക്യൂഷനും പൊലീസും ചേർന്ന് അട്ടിമറിച്ചെന്ന് ബി.ജെ.പി - വാളയാര്‍ പീഡനം
കോടതിയില്‍ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ പ്രതി ചേര്‍ത്തവരെ കോടതി വെറുതെവിട്ടിരിക്കുന്നു.
വാളയാർ കേസ് സി.പി.എമ്മും പ്രോസിക്യൂഷനും പൊലീസും ചേർന്ന് അട്ടിമറിച്ചെന്ന് ബി.ജെ.പി
രണ്ട് കുട്ടികളുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലും പീഡനത്തിനിരയായതായി പറയുന്നുണ്ട്. മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന അമ്മയുടെ മൊഴി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു. കേസിൽ കുട്ടികളുടെ അമ്മയ്ക്ക് എല്ലാവിധ നിയമസഹായങ്ങളും ബി.ജെ.പി ഒരുക്കുമെന്നും സി.കൃഷ്‌ണകുമാര്‍ പറഞ്ഞു.