കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു - latest bjp
ബിജെപി പ്രവര്‍ത്തകനായ ഷാജിക്കാണ് വെട്ടേറ്റത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപണം.
കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
കോഴിക്കോട്: എലിയറ മല സംരക്ഷണ സമിതി കണ്‍വീനറും ബിജെപി പ്രവര്‍ത്തകനുമായ ഷാജിക്ക് വെട്ടേറ്റു. രാത്രി 12 മണിയോടെ ഓട്ടോ ഡ്രൈവറായ ഷാജിയെ ഓട്ടം വിളിച്ചതിനു ശേഷം പറമ്പില്‍ ബസാറിന് സമീപം തയ്യില്‍ താഴത്തു വച്ച് ആക്രമിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Last Updated : Oct 13, 2019, 11:44 AM IST