അനധികൃതമായി ഛത്തീസ്‌ഗഡിൽ താമസിച്ചിരുന്ന ബംഗ്ലാദേശുകാരനെ പിടികൂടി - ബംഗ്ലാദേശുകാരനെ പിടികൂടി
ഖുർഷിദ് ഷേഖ് എന്നയാളെയാണ് കബിർദാം ജില്ലയിൽ നിന്നും പിടികൂടിയത്

അനധികൃതമായി ഛത്തിസ്‌ഗഡിൽ താമസിച്ചിരുന്ന ബംഗ്ലാദേശുകാരനെ പിടികൂടി
റായ്‌പൂർ: അനധികൃതമായി ഛത്തീസ്‌ഗഡിൽ താമസിച്ചിരുന്ന ബംഗ്ലാദേശുകാരനെ പിടികൂടി. ഖുർഷിദ് ഷേഖ് എന്നയാളെയാണ് പിടികൂടിയത്. നിയമപരമായ രേഖകളില്ലാതെയാണ് ഇയാൾ കബിർദാം ജില്ലയിലെ പാണ്ടാരിയ നഗരത്തിൽ താമസിച്ചിരുന്നത്. ഇയാളെ കോടതി റിമാന്‍റ് ചെയ്‌തതായി പൊലീസ് സൂപ്രണ്ട് ലാൽ ഉമേദ് സിങ് പറഞ്ഞു. വിദേശി നിയമം അനുസരിച്ചാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.