തിരുവനന്തപുരം:ബാലഭാസ്‌കറുടെ മരണത്തില്‍ സിബിഐ സംഘം ചൊവ്വാഴ്‌ച ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുക്കും. അപകട സമയത്ത് കാറ് ഓടിച്ചത് അര്‍ജുനാണെന്ന ലക്ഷ്‌മിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുനെതിരെ സിബിഐ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സിബിഐ വീണ്ടും ലക്ഷ്‌മിയുടെ മൊഴിയെടുക്കുന്നത്.
ബാലഭാസ്‌കറുടെ മരണം; ഭാര്യയുടെ മൊഴി സിബിഐ രേഖപ്പെടുത്തും - cbi investigation begins
അപകട സമയത്ത് കാറ് ഓടിച്ചത് അര്‍ജുനാണെന്ന ലക്ഷ്‌മിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുനെതിരെ സിബിഐ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സിബിഐ വീണ്ടും ലക്ഷ്‌മിയുടെ മൊഴിയെടുക്കുന്നത്.
![ബാലഭാസ്‌കറുടെ മരണം; ഭാര്യയുടെ മൊഴി സിബിഐ രേഖപ്പെടുത്തും ബാലഭാസ്‌കറുടെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു ലക്ഷമിയുടെ മൊഴിയെടുക്കും balabhaskar murder case cbi investigation begins balabhaskar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8286490-thumbnail-3x2-balabhaskar.jpg)
ഇതുകൂടാതെ ബാലഭാസ്‌കറിന്‍റെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും വിവരം ശേഖരിക്കും. മരണം സംബന്ധിച്ച് ഉയരുന്നതും പുറത്തുവരുന്നതുമായ കാര്യങ്ങളില്‍ ലക്ഷ്‌മിയുടെ അഭിപ്രായങ്ങളും സംഘം ശേഖരിക്കും. ബാലഭാസ്‌കറിന്‍റെ മാനേജറായിരുന്ന പ്രകാശന്‍ തമ്പിയുള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസടക്കമുള്ള വിഷയങ്ങളിലും ലക്ഷ്‌മിയോടു അഭിപ്രായം തേടും. ബാലഭാസ്‌കറിന്‍റെ മാതാപിതാക്കളില്‍ നിന്ന് ബുധനാഴ്‌ച മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ബാലഭാസ്‌കറിന്‍റെ അച്ഛന്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.