കേരളം

kerala

ETV Bharat / jagte-raho

വ്യാപാരിയെ ആക്രമിച്ച കേസ്: ഒരാള്‍ കൂടി പിടിയില്‍ - attack case

ഒളിവിലായിരുന്ന പ്രതിയെ എഴുകോണ്‍ പൊലീസ് സംഘമാണ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ്‌ ജാസിം. പരിക്കേറ്റ വ്യാപാരി ചികില്‍സയില്‍ തുടരുകയാണ്.

വ്യാപാരിയെ ആക്രമിച്ച കേസ്  ഒരാള്‍ കൂടി പിടിയില്‍  ജാസിംഖാന്‍  അക്രമം  വധശ്രമം  കടയ്ക്കോട് ജംഗ്ഷനിലെ അക്രമം  attack case  One more person arrested
വ്യാപാരിയെ ആക്രമിച്ച കേസ്: ഒരാള്‍ കൂടി പിടിയില്‍

By

Published : Jul 2, 2020, 7:22 PM IST

കൊല്ലം:എഴുകോണ്‍ കടയ്ക്കോട് ജംഗ്ഷനിലെ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. 65 വയസുകാരനായ സുരേന്ദ്രനെ ആക്രമിച്ച കേസില്‍ കഴക്കൂട്ടം സ്വദേശി ജാസിംഖാനാണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ എഴുകോണ്‍ പൊലീസ് സംഘമാണ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ്‌ ജാസിം. പരിക്കേറ്റ വ്യാപാരി ചികില്‍സയില്‍ തുടരുകയാണ്. അമ്പിളി എന്നു വിളിക്കുന്ന അനിലിനെതിരെ പൊലീസില്‍ പരാതി കൊടുത്തെന്ന് ആരോപിച്ചായിരുന്നു പ്രതികള്‍ സുരേന്ദ്രനെ ആക്രമിച്ചത്.

എഴുകോണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. ശിവപ്രകാശ്, സബ് ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ്, സന്തോഷ് കുമാര്‍, എസ്.സി.പി.ഒ ശിവകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിലെ മറ്റു പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ ജാസിം ഖാൻ നിരവധി അടിപിടി കേസുകളിൽ ശിക്ഷയനുഭവിച്ച ആളാണെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details