ആലപ്പുഴ : കൃഷ്ണപുരത്ത് കഞ്ചാവ് സംഘം മാധ്യമപ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. ആക്രമണത്തില്‍ ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിന് (35) കുത്തേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ സുധീഷിന്‍റെ സഹോദരൻ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആലപ്പുഴയിൽ മാധ്യമ പ്രവർത്തകന് കുത്തേറ്റു - മാധ്യമപ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു
മയക്കുമരുന്ന് സംഘത്തിനെതിരെ പ്രതികരിച്ചതിന്‍റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്ന് പൊലീസ്
ആലപ്പുഴയിൽ മാധ്യമ പ്രവർത്തകന് കുത്തേറ്റു
മാതാപിതാക്കളായ താമരാക്ഷൻ, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നില്‍വച്ചായിരുന്നു ആക്രമണം. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. ആക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അപലപിച്ചു.
Last Updated : Dec 16, 2019, 10:20 AM IST