എറണാകുളം:മുവാറ്റുപുഴ വാഴക്കുളത്ത് എ.ടി.എം മെഷീന്‍ തകര്‍ത്ത് റോഡിലുപേക്ഷിച്ച നിലയില്‍. ഫെഡറല്‍ ബാങ്കിന്‍റെ വാഴക്കുളം തൊടുപുഴ റോഡിൽ സ്ഥിതി ചെയ്യുന്ന രണ്ട് എ.ടി.എം മെഷീനുകളാണ് തകർത്തത്. മോഷണശ്രമത്തിന് പിന്നില്‍ മൂന്നംഗ സംഘമാണെന്നാണ് പ്രാഥമിക സൂചന.
മുവാറ്റുപുഴയില്‍ എ.ടി.എം മെഷീന്‍ തകര്‍ത്ത് റോഡിലുപേക്ഷിച്ച നിലയില്‍ - എ.ടി.എം മെഷീന്‍ റോഡിലുപേക്ഷിച്ച നിലയില്‍
എ.ടി.എമ്മിന് പത്ത് മീറ്ററോളം ദൂരെയാണ് മെഷീന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി
ബാങ്കിന്‍റെ രണ്ട് എ.ടി.എമ്മുകളുടെയും മുന്‍ഭാഗം തകര്‍ത്ത നിലയിലും, ഇതില്‍ ഒന്ന് പുറത്തിറക്കി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ച നിലയിലുമാണ്. എ.ടി.എം മെഷീന്‍ വാഹനത്തില്‍ കയറ്റുന്നതില്‍ പരാജയപ്പെട്ടതിനാല്‍ റോഡില്‍ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എ.ടി.എമ്മിന് പത്ത് മീറ്ററോളം ദൂരെയാണ് മെഷീന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.സമീപ പ്രദേശങ്ങളിലെ സി.സി.ടി.വികളും സംഘം പരിശോധിച്ചു. ആലുവയില്‍ നിന്ന് വിരലടയാള വിദഗ്‌ധരും, പൊലീസ് നായയും എത്തി പരിശോധനകൾ നടത്തി. അതേ സമയം മെഷീനിൽ നിന്ന് പണം ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് സീനിയർ ബാങ്ക് മാനേജർ ബി.അരുൺ പറഞ്ഞു.