തൃശ്ശൂർ:പഴയന്നൂരിൽ എസ്ബിഐയുടെ എടിഎമ്മില്‍ മോഷണശ്രമം. പുലര്‍ച്ചെ രണ്ടരയോടെയാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷണശ്രമം നടന്നത്. പണം നഷ്ടമായിട്ടില്ല. മോഷ്ടാക്കൾ സഞ്ചരിച്ച വാഹനവും ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് കട്ടറിന്‍റെ പ്രകാശം കണ്ട സമീപവാസികൾ സംശയം തോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ അറിയിക്കുകയും തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
എസ്ബിഐയുടെ എടിഎമ്മില്‍ മോഷണശ്രമം - latest mlayalam vartha updates
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണ ശ്രമം നടന്നത്. ഹെൽമെറ്റ് ധരിച്ച രണ്ട് പേരാണ് മോഷണത്തിന് ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം
എസ്ബിഐയുടെ എടിഎമ്മില്‍ മോഷണശ്രമം
പ്രദേശവാസികള്‍ വീടുകളിലെ ലൈറ്റിട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടെ 150 മീറ്റർ ദൂരത്തായി പ്രതികൾ സഞ്ചരിച്ച വാഗണർ കാർ റോഡരികിലെ കുഴിയിൽ വീണതോടെ ഇവർ വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ഹെൽമെറ്റ് ധരിച്ച രണ്ട് പേരാണ് മോഷണത്തിന് ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
Last Updated : Dec 2, 2019, 8:48 AM IST