കേരളം

kerala

ETV Bharat / jagte-raho

അസം സ്വദേശി കഞ്ചാവുമായി മഞ്ചേരിയിൽ പിടിയിൽ

അസം നൗഗോണ്‍ സ്വദേശി ഗുൽജാർ ഹുസൈൻ(27) ആണ് എക്‌സൈസ് പിടിയിലായത്. പാണ്ടിക്കാട് ടൗണിൽ കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്.

കഞ്ചാവുമായി അസം സ്വദേശി പിടിയിൽ  assam native arrested with cannabis  ഗുൽജാർ ഹുസൈൻ  kerala excise  cannabis in malappuram
കഞ്ചാവുമായി അസം സ്വദേശി മഞ്ചേരിയിൽ പിടിയിൽ

By

Published : Feb 3, 2021, 5:11 PM IST

മലപ്പുറം: രണ്ട് കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി മഞ്ചേരിയിൽ പിടിയിൽ. അസം നൗഗോണ്‍ സ്വദേശി ഗുൽജാർ ഹുസൈൻ(27) ആണ് എക്‌സൈസ് പിടിയിലായത്. മഞ്ചേരി റേഞ്ച് എക്സൈസ് സംഘവും മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും കഴിഞ്ഞ ഒരാഴ്‌ചയായി മഞ്ചേരി ,പാണ്ടിക്കാട് ഭാഗങ്ങളിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്‌ച 81 കുപ്പി ആംഫിറ്റമിനും രണ്ടുകിലോ കഞ്ചാവുമായി ആനക്കയത്ത് ഫാമിൽ ജോലിക്കെത്തിയ അസം സ്വദേശി ഷാജഹാൻ അലിയെ എക്‌സൈസ് പിടികൂടിയിരുന്നു. തുടർന്ന് അസമിൽ നിന്നെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുൽജാർ പാണ്ടിക്കാട് ടൗണിൽ കഞ്ചാവ് മൊത്തമായി വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് കഞ്ചാവ് വിൽപന നടത്തവെയാണ് ഇയാളെ പിടികൂടിയത്.

ഒരിടവേളക്ക് ശേഷം അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ വീണ്ടും ലഹരികടത്തിൽ സജീവമാക്കുകയാണെന്ന് എക്സൈസ് ഇൻസ്പെക്‌ടർ ഇ.ജിനീഷ് പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് തൊഴിൽ നഷ്‌ടമായതു മൂലമുള്ള സാമ്പത്തിക പ്രയാസം മറികടക്കാനുള്ള എളുപ്പ വഴിയായാണ് പലരും ലഹരി കടത്തിലേക്ക് തിരിയുന്നത്. ലഹരി വിൽപനക്കാരായ മലയാളികൾ ഇവരെ കടത്തികൊണ്ടുവരുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് പരിശോധനകളിൽ വന്ന ഇളവ് മുതലെടുത്താണ് ലഹരി കടത്തുന്നത്. അസം, ബിഹാർ, പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ഒറീസ എന്നിവിടങ്ങളിൽ നിന്നെത്തിയ നിരവധി പേർ ഇതിനകം പിടിക്കപ്പെട്ടു കഴിഞ്ഞെന്നും എക്‌സൈസ് അറിയിച്ചു.

ABOUT THE AUTHOR

...view details