കേരളം

kerala

ETV Bharat / jagte-raho

കർണാടകയിൽ അനധികൃത മദ്യ വിൽപന; ഒരാൾ പിടിയിൽ - അനധികൃത മദ്യ വിൽപന

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഓർഡർ സ്വീകരിച്ച് മദ്യം എത്തിച്ച് നൽകുകയായിരുന്നു. ഒരു ക്വാർട്ടർ കുപ്പിക്ക് 800 രൂപയാണ് വില ഈടാക്കിയിരുന്നത്.

bootlegger arrested  Bengaluru news  illegal liquor peddling  COVID-19 lockdown  കർണാടകയിൽ അനധികൃത മദ്യ വിൽപന  അനധികൃത മദ്യ വിൽപന  മദ്യ വിൽപന
മദ്യ വിൽപന

By

Published : Apr 29, 2020, 5:23 PM IST

ബെംഗളൂരു: അധിക വിലയ്ക്ക് അനധികൃത മദ്യവിൽപന നടത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വർത്തൂർ സർജാപുര നിവാസിയായ ശങ്കറാണ് അറസ്റ്റിലായത്. 120 ക്വാർട്ടർ കുപ്പികൾ, ഒരു സെഡർ കാർ എന്നിവയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഓർഡർ സ്വീകരിച്ച് മദ്യം എത്തിച്ച് നൽകുകയായിരുന്നു. ഒരു ക്വാർട്ടർ കുപ്പിക്ക് 800 രൂപയാണ് വില ഈടാക്കിയിരുന്നത്. ഇയാൾക്കെതിരെ എക്സൈസ് ആക്റ്റ്, ഐപിസി സെക്ഷൻ 188 എന്നിവ പ്രകാരം ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ അഞ്ച് കൂട്ടാളികൾ ഒളിവിലാണ്.

ABOUT THE AUTHOR

...view details