മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ ഒരാളായ അഞ്ജലി മേനോന്‍റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് നിരവധിപേരെ കബളിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം ഓച്ചിറ സ്വദേശി കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ദിവിന്‍.ജെയാണ് അറസ്റ്റിലായത്. അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി. വ്യാജ പ്രൊഫൈല്‍ വഴി സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌താണ് പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിനിരയായത്.
ഫേസ്ബുക്കില്‍ അഞ്ജലി മേനോന്‍റെ പേരില്‍ വ്യാജപ്രൊഫൈല്‍; പ്രതിയെ പിടികൂടി പൊലീസ് - fake profile on Facebook
അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി. വ്യാജ പ്രൊഫൈല്‍ വഴി സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌താണ് പ്രതി തട്ടിപ്പ് നടത്തിയത്
ഫേസ്ബുക്കില്‍ അഞ്ജലി മേനോന്‍റെ പേരില്‍ വ്യാജപ്രൊഫൈല്‍; പ്രതിയെ പിടികൂടി പൊലീസ്
സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. മൊബൈൽ ആപ്പിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺകോളുകൾ ഇന്‍റര്‍നെറ്റ് കോളുകളാക്കി മാറ്റിയാണ് ആളുകളെ പ്രതി കബളിപ്പിച്ചത്. തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. കേരള പൊലീസ് തന്നെയാണ് ഇക്കാര്യം സമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.