അമിതമദ്യപാനം; അച്ഛന്‍ മകനെ കുത്തിക്കൊന്നു - അമിതമദ്യപാനം; അച്ഛന്‍ മകനെ കുത്തിക്കൊന്നു
മദ്യപാനം നിര്‍ത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് 68 കാരനായ കൊന്ദ്രു അദമു സ്വന്തം മകനായ കൊന്ദ്രു രവിയെ കൊന്നത്.
കൃഷ്‌ണ ( ആന്ധ്രാ പ്രദേശ്): മദ്യപാനിയായ മകനെ അച്ഛന്‍ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ കൃഷ്‌ണയ്‌ക്ക് സമീപം മുപ്പള്ള എന്ന ഗ്രാമത്തിലാണ് സംഭവം. അമിത മദ്യപാനം നിര്‍ത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് 68 കാരനായ കൊന്ദ്രു അദമു സ്വന്തം മകനായ കൊന്ദ്രു രവിയെ കൊന്നത്.
35 കാരനായ രവി കടുത്ത മദ്യപാനിയായിരുന്നു. 15 വര്‍ഷം മുന്‍പ് കല്യാണം കഴിച്ച ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. രവിയുടെ മദ്യപാനം കാരണം 10 വര്‍ഷം മുന്‍പ് ഭാര്യ രവിയെ ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്ന് മരുമകളെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ രവിയുടെ അച്ഛന്‍ അമദു പല ശ്രമങ്ങളും നടത്തി. ഇതിന്‍റെ ഭാഗമായാണ് മദ്യപാനം നിര്‍ത്താന്‍ അമദു രവിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ പ തവണ ആവര്‍ത്തിച്ചിട്ടും രവി അനുസരിച്ചില്ല.
കഴിഞ്ഞ ദിവസവും തര്‍ക്കം ഉണ്ടായി തുടര്‍ന്നാണ് അമദു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൊന്ദ്രു അമദുവിനെതിരെ കൊലപാതകത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.