കേരളം

kerala

ETV Bharat / jagte-raho

അഞ്ചലിൽ പൊലീസിനെ ആക്രമിച്ചയാൾ അറസ്റ്റിൽ - കൊല്ലം വാര്‍ത്തകള്‍

തടിക്കാട് മൈലോട്ട്കോണം നസീം മൻസിലിൽ നിസാമുദ്ദീനാണ് പിടിയിലായത്.

anchal police attack news  kerala police news  kollam latest news  കൊല്ലം വാര്‍ത്തകള്‍  കേരള പൊലീസ് വാര്‍ത്തകള്‍
അഞ്ചലിൽ പൊലീസിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

By

Published : May 21, 2020, 11:47 AM IST

കൊല്ലം:അഞ്ചലിൽ പോലീസിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. തടിക്കാട് മൈലോട്ട്കോണം നസീം മൻസിലിൽ നിസാമുദ്ദീനെയാണ്(40) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് കാറോടിച്ച നിസാമുദ്ദീൻ കാൽനട യാത്രക്കാരെ കാറു കൊണ്ട് ഇടിക്കാൻ ശ്രമിച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. നാട്ടുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞു വച്ച ശേഷം അഞ്ചൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസിനെയും യുവാവ് ആക്രമിച്ചു. സിവിൽ പൊലീസ് ഓഫിസർ ഹരീഷ് പൊലീസ് ഡ്രൈവർ സംഗീത് എന്നിവർക്ക് മർദനമേറ്റു. വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് സി.ഐയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് അക്രമിയെ അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details