കേരളം

kerala

ETV Bharat / jagte-raho

ആലക്കോട് വൻ വ്യാജ മദ്യവേട്ട - ആലക്കോട് ഫർലോംഗകരയിൽ

വാറ്റ് കേന്ദ്രം കണ്ടെത്തി 850 ലിറ്റർ വാഷ് നശിപ്പിച്ചു.

alakode fake liquor hunt  liquor hunt  fake liquor  വാറ്റ് കേന്ദ്രം  വാഷ് നശിപ്പിച്ചു  കണ്ണൂർ  ആലക്കോട് ഫർലോംഗകരയിൽ  വ്യാജമദ്യ വേട്ട
ആലക്കോട് വൻ വ്യാജ മദ്യവേട്ട

By

Published : Oct 16, 2020, 4:26 PM IST

കണ്ണൂർ: ആലക്കോട് ഫർലോംഗകരയിൽ വൻ വ്യാജമദ്യ വേട്ട. വാറ്റ് കേന്ദ്രം കണ്ടെത്തി 850 ലിറ്റർ വാഷ് നശിപ്പിച്ചു. സമാന്തര വ്യാജമദ്യ ഫാക്ടറിയായി പ്രവർത്തിച്ച കേന്ദ്രത്തിൽ ആലക്കോട് എക്സൈസ് ഇൻസ്പെക്‌ടർ ടി.വി രാമചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു എക്‌സൈസ് സംഘം റെയിഡ് നടത്തിയത്.ഫർലോംഗ്‌ കരയിലെ ചെങ്കുത്തായ കുന്നിൻ ചെരുവിലെ തോട്ടുചാലിൽ നടത്തിയ റെയിഡിൽ അതീവ രഹസ്യമായി പ്രവർത്തിച്ചു വരികയായിരുന്ന വാറ്റു കേന്ദ്രം കണ്ടെത്തിയത്. തോട്ടിലെ വെള്ളച്ചാട്ടത്തിനടിയിലെ ഗുഹയ്ക്കുള്ളിൽ പ്രത്യേകം കെട്ടിയൊരുക്കിയ വാറ്റു കേന്ദ്രത്തിൽ നിന്നും വാഷിനു പുറമേ ഗ്യാസ് സിലിണ്ടറുകൾ, സ്റ്റൗ, ബാരലുകൾ ,ചാരായം കയറ്റി അയയ്ക്കാനുള്ള വിവിധ വലുപ്പത്തിലുള്ള കന്നാസുകൾ തുടങ്ങി നിരവധി സാമഗ്രികൾ കണ്ടെടുത്തു.

ആലക്കോട് വൻ വ്യാജ മദ്യവേട്ട

അലക്കോടും പരിസര ഗ്രാമങ്ങളിലും വ്യാജ മദ്യത്തിന്‍റെ അതിപ്രസരം തിരിച്ചറിഞ്ഞ എക്സൈസ് സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശമാകെ തിരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തകർത്ത വാറ്റു കേന്ദ്രങ്ങളിൽ നിന്നായി എക്സൈസ് പിടിച്ചെടുത്തതിൽ 2350 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും ഉൾപ്പെടുന്നു. ഇരുപത്തിനാലു മണിക്കൂറും തുടരുന്ന പരിശോധനയിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണ് ആലക്കോട് റെയിഞ്ചിൽ നടക്കുന്നത്. എക്സൈസ് ഇൻസ്പെക്ടർക്കു പുറമേ പ്രിവന്‍റീവ് ഓഫീസർമാരായ കെ.ജി.മുരളീദാസ് ,കെ അഹമ്മദ് , സാജൻ.കെ.കെ, സി.ഇ.ഒമാരായ ടി.വി.മധു ,കെ.സുരേന്ദ്രൻ , പി.ഷിബു, ശ്രീജിത്ത് .വി ,പ്രദീപ് എഫ്.പി ,ഡ്രൈവർ ജോജൻഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. എക്സൈസ് സാന്നിധ്യമറിഞ്ഞ വാറ്റു സംഘം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പ്രതികൾക്കായി ഊർജ്ജിതമായ തെരച്ചിൽ നടക്കുന്നു.

ABOUT THE AUTHOR

...view details