ആലപ്പുഴ :ചെങ്ങന്നൂർ വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡിൽ ആഞ്ഞിലിമൂട്ടിൽ വടക്കേതിൽ എ.പി ചെറിയാൻ (76), ഭാര്യ ലില്ലികുട്ടി ചെറിയാൻ (74) എന്നിവരെയാണ് രാവിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴരയോടെയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.
വെൺമണിയിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ - ചെങ്ങന്നൂർ
കഴിഞ്ഞ ദിവസം ഇവിടെ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
ചെങ്ങന്നൂർ വെൺമണിയിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ
വീട്ടിൽ ഇവർ മാത്രമാണ് താമസം. ഇവരുടെ രണ്ട് മക്കൾ വിദേശത്താണെന്നും, മറ്റൊരു മകൾ ഒരു വർഷം മുമ്പ് മരിച്ചിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ വീട്ടിൽ ജോലിക്ക് എത്തിയിരുന്നുവെന്നും ഇവരായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നും നാട്ടുകാർ ആരോപിച്ചു. വെണ്‍മണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Nov 12, 2019, 11:08 AM IST