എറണാകുളം/ കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി ജോസഫിന്‍റെ വക്കാലത്ത് ഏറ്റെടുക്കാൻ കോഴിക്കോട് ബാറിലെ അഭിഭാഷകരാരും തയ്യാറാകാത്ത സാഹചര്യത്തിൽ കേസ് ഏറ്റെടുത്ത് അഡ്വക്കറ്റ് ബി.എ ആളൂർ. ജോളിയുടെ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കളാണ് ആളൂരിനെ സമീപിച്ചത്. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും അന്വേഷണത്തിന്‍റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും ആളൂർ വ്യക്തമാക്കി.
ജോളിക്കുവേണ്ടി അഡ്വ. ബി.എ ആളൂർ ഹാജരാകും - കോഴിക്കോട് കൊലപാതകങ്ങൾ
ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍.
കൂടത്തായി കൊലപാതകം: ജോളിക്കുവേണ്ടി അഡ്വക്കറ്റ് ബി.എ ആളൂർ ഹാജരാകും
ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കൾ തന്നോട് സംസാരിച്ചിരുന്നെന്ന് അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു. ഇപ്പോൾ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്‍റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാൽ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കൾ തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് നിന്ന് കേസിന്‍റെ നീക്കങ്ങൾ പഠിച്ച് വരികയാണെന്നും ഉടനെ കോഴിക്കോട്ടേക്ക് പോകില്ലെന്നും ആളൂര്‍ പറഞ്ഞു.
Last Updated : Oct 9, 2019, 5:38 PM IST