മുംബൈ: ടിക് ടോക്കിൽ സാമുദായിക സ്പർധ വളർത്തുന്ന വീഡിയോ അപ്‌ലോഡ് ചെയ്ത കേസിൽ നടൻ അജാസ് ഖാനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ശിവസേന പ്രവർത്തകനായ രമേശ് സോളങ്കിയുടെ പരാതിയിലാണ് നടപടി. ജാർഖണ്ഡ് സ്വദേശിയായ തബ്രെസ് അൻസാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികാരം ചെയ്യണമെന്നായിരുന്നു വീഡിയോ. രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയെന്നും പരാതിയുണ്ട്.
സാമുദായിക സ്പർധ വളർത്തുന്ന വീഡിയോ; നടന്‍ അജാസ് ഖാൻ അറസ്റ്റിൽ - സാമുദായിക സ്പർധ വളർത്തുന്ന വീഡിയോ
ശിവസേന പ്രവർത്തകനായ രമേശ് സോളങ്കിയുടെ പരാതിയിലാണ് നടപടി

അജാസ് ഖാൻ
മേയില്‍ നവി മുംബൈയിൽ നടന്ന ഫാഷൻ ഷോയിൽ രണ്ടുപേരെ ആക്രമിച്ച കേസിൽ ഇയാൾക്കെതിരെ കേസുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നവി മുംബൈ പൊലീസിന്‍റെ ആന്‍റി നാർക്കോട്ടിക് സെൽ അജാസിനെ അറസ്റ്റ് ചെയ്തിരുന്നു.