യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ - crime latest news
കഴിഞ്ഞ പത്താം തിയതി അഖിൽ, നിധിൻ എന്നിവരെ മുൻവൈരാഗ്യത്തിന്‍റെ പേരിൽ മാരകായുധങ്ങളുമായി എത്തി മൂന്നംഗ സംഘം വെട്ടിപരിക്കേൽപിക്കുകയായിരുന്നു
തിരുവനന്തപുരം: മംഗലപുരം വെയിലൂർ വാലികോണത്ത് യുവാക്കളെ വെട്ടിപരിക്കേല്‍പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ. മുരുക്കുമ്പുഴ കോഴിമട വിജി ഭവനിൽ വിവേക് (27) ആണ് മംഗലപുരം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ പത്താം തിയതി അഖിൽ, ബന്ധുവായ നിധിൻ എന്നിവരെ മുൻവൈരാഗ്യത്തിന്‍റെ പേരിൽ മാരകായുധങ്ങളുമായി എത്തി മൂന്നംഗ സംഘം വെട്ടിപരിക്കേൽപിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നാം പ്രതിയായ വിവേകിനെ മോഹനപുരം ഖബറടിയിലുള്ള ബന്ധുവീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. മംഗലപുരം സർക്കിൾ ഇന്‍സ്പെക്ടര്‍ തൻസിം അബ്ദുൽ സമദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.