അഭയ കേസില്‍ പ്രോസിക്യൂഷൻ വാദം നാളെ മുതല്‍
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 49 സാക്ഷികളെ വിസ്‌തരിച്ചിരുന്നു. ഇതോടെയാണ് സിബിഐ പ്രത്യേക കോടതിയിൽ കേസിന്‍റെ അന്തിമ ഘട്ട വാദം ആരംഭിക്കുന്നത്.
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ പ്രോസിക്യൂഷന്‍റെ അന്തിമ വാദം സിബിഐ പ്രത്യേക കോടതിയിൽ നാളെ ആരംഭിക്കും. കുറ്റകൃത്യങ്ങളെ കുറിച്ച് ജഡ്‌ജി കൂടുതൽ ചോദ്യങ്ങൾ പ്രതികളോടെ നേരിട്ട് ചോദിച്ചു പൂർത്തിയായതോടെ സാക്ഷി വിസ്‌താരം അവസാനിച്ചിരുന്നു. ഇതോടെയാണ് കേസിന്‍റെ അന്തിമ ഘട്ട വാദം ആരംഭിക്കുന്നത്. കേസിലെ വിചാരണ നേരിടുന്ന പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ പല ചോദ്യങ്ങളും നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 49 സാക്ഷികളെ വിസ്‌തരിച്ചിരുന്നു. 1992 മാർച്ച് 27നാണ് പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.