എട്ട് വയസുകാരിയെ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍ - പോക്‌സോ
ബന്ധുവിന്‍റെ വീട്ടില്‍ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്
![എട്ട് വയസുകാരിയെ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍ ഉത്തര്‍പ്രദേശ് പീഡനം Barabanki Arvind Chaturvedi Indian Penal Code Protection of Children from Sexual Offences പോക്‌സോ എട്ട് വയസുകാരിക്ക് പീഡനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5934158-thumbnail-3x2-rape.jpg)
ബരാബങ്കി:എട്ട് വയസുകാരിയെ പീഡിപ്പിച്ച 26 കാരനായ ഡ്രൈവര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. അറസ്റ്റിലായ പ്രതി പെണ്‍കുട്ടിയുടെ ബന്ധുവിന്‍റെ ഡ്രൈവറാണ്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്‌ച വൈകിട്ടാണ് സംഭവം. ബന്ധുവിന്‍റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയതായിരുന്നു പെണ്‍കുട്ടി. വീടിന് പിന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടിലുണ്ടായിരുന്ന ഡ്രൈവര്‍ കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പിച്ചു.