ഷംഷാബാദ് വിമാനത്താവളത്തിൽ നിന്ന് 725 ഗ്രാം സ്വർണം പിടിച്ചെടുത്തു
27.87 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്
ഷംഷാബാദ് വിമാനത്താവളത്തിൽ നിന്ന് 725 ഗ്രാം സ്വർണം പിടിച്ചെടുത്തു
ഹൈദരാബാദ്: ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിൽ നിന്നും 725 ഗ്രാം സ്വർണം ഡി ആർ ഐ അധികൃതർ പിടിച്ചെടുത്തു. മുംബൈയില്‍ നിന്നുമെത്തിയ ഒരു യാത്രക്കാരന്‍റെ ബാഗില്‍ കറുത്ത ടേപ്പ് ഉപയോഗിച്ച് മറച്ച മൂന്ന് പന്തുകളാക്കിയാണ് സ്വര്‍ണം ഉണ്ടായിരുന്നത്. 27.87 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.