താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഏഴ് വയസുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രദേശവാസികളായ നവീന്‍ ജുസെ, അജയ് ദേഹാരെ, വിക്രം പുരോഹിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഏഴ് വയസുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍ - പ്രതികള്‍ അറസ്റ്റില്‍
പീഡനത്തിനിരയായത് രണ്ടാം ക്ലാസുകാരി. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി. പ്രതികളെ നാളെ വരെ പൊലീസ് കസ്റ്റഡില്‍ വിട്ടു.
പ്രതികള്‍
സ്കൂളിന് സമീപത്തെ തകര്‍ന്ന കെട്ടിടത്തില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഈ മാസം 19ന് സ്കൂളില്‍ നിന്ന് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കുട്ടി തന്നെയാണ് മാതാപിതാക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.