അമരാവതി:കൃഷ്ണ ജില്ലയിലെ ജനാര്‍ധനവാരം വില്ലേജില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 498 മദ്യ കുപ്പികള്‍ പൊലീസ് കണ്ടെത്തി. ആറ് പേരെ അറസ്റ്റ് ചെയതതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശ്രീനിവാസ് പറഞ്ഞു. ലോക് ഡൗണ്‍ നീട്ടിയതോടെ സംസ്ഥാനത്ത് വ്യാജമദ്യ കടത്ത് വ്യാപകമായതായി പരാതി ഉയര്‍ന്നിരുന്നു.
ആന്ധ്രാപ്രദേശില്‍ വ്യാജമദ്യം പിടികൂടി - വ്യാജമദ്യം
ലോക് ഡൗണ്‍ നീട്ടിയതോടെ സംസ്ഥാനത്ത് വ്യാജമദ്യ കടത്ത് വ്യാപകമായി
ലോക് ഡൗണ്‍ ആന്ധ്ര പ്രദേശില്‍ വ്യാജമദ്യം പിടികൂടി
ഇവര്‍ വ്യാജമദ്യം എത്തിച്ച് കൊടുക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. തെലങ്കാന - ആന്ധ്രാ അതിര്‍ത്തി പ്രദേശത്താണ് പരിശോധന നടത്തിയത്. മൂന്ന് ബൈക്കുകളിലായി സബ് ഇന്‍സ്പെക്ടര്‍ ശ്രീമന്നരായണ്ണ ഉള്‍പ്പട്ടെ ആറംഗ സംഘം മൂന്ന് ബൈക്കിലായി എത്തിയായിരുന്നു റെയ്ഡ്.