ഹരിയാനയില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത ഡെലിവറി ബോയ്‌സ് അറസ്റ്റില്‍ - ഹരിയാനയില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത ഡെലിവറി ബോയ്‌സ് അറസ്റ്റില്‍
സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാരായ പങ്കജ്, പവൻ, രഞ്ജൻ, ഗോബിന്ദ് എന്നിവരാണ് അറസ്റ്റിലായത്. പോഷ് ഡിഎൽഎഫ് ഫേസ് 2 ഏരിയയിലാണ് സംഭവം നടന്നതെന്ന് പൊലീസ്.
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുപ്പത്തിരണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത നാല് ഡെലിവറി ബോയ്‌സ് അറസ്റ്റില്‍. സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാരായ പങ്കജ്, പവൻ, രഞ്ജൻ, ഗോബിന്ദ് എന്നിവരാണ് അറസ്റ്റിലായത്. പോഷ് ഡിഎൽഎഫ് ഫേസ് 2 ഏരിയയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് സ്ത്രീയെ മുന്‍പരിചയമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. യുവതിയിപ്പോള്‍ ഡല്‍ഹി സഫ്‌ദർജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും യുവതി സംസാരിച്ച് തുടങ്ങിയാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.